ശബരിമലയില്‍ സര്‍ക്കാര്‍ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍

ശബരിമലയില്‍ സര്‍ക്കാര്‍ നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍. നവോത്ഥാനത്തിലും ലിംഗ സമത്വത്തിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയാണ്. അമ്പത് ലക്ഷത്തിലേറ സ്ത്രീകള്‍ പങ്കെടുത്ത വനിതാ മതില്‍ ലിംഗ വിവേചനത്തിന് എതിരെയുള്ള നവോത്ഥാന മുന്നേറ്റമായെന്നും സ്ത്രീ സമത്വത്തിനായി ഇത്രയധികം സ്ത്രീകള്‍ അണി നിരന്നത് ചരിത്രമാണെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
പ്രളയനിര്‍മ്മാണം വെല്ലുവിളിയായി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പുരോഗതി സഹായങ്ങള്‍ക്ക് തിരിച്ചടിയായി.ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ സംസ്ഥാനം ഏറെ മുന്നിലാണ്. ഈ മുന്നോറ്റം കാണിച്ച് സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കുകയാണ്. വനിതാ മതില്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷം ബഹളം വച്ചു.
പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here