Advertisement

‘നവ-പ്രളയാനന്തര’ കേരളത്തിലൂന്നി ഗവര്‍ണറുടെ നയപ്രഖ്യാപനം

January 25, 2019
Google News 1 minute Read
niyamasabha

നവകേരള നിര്‍മ്മാണത്തിനും പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുന്നതിനും പ്രധാന്യം നല്‍കി ഗവര്‍ണ്ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു നയപ്രഖ്യാപമായാണ് ഇതിനെ വിലയിരുത്തുന്നത്. പ്രളയം കേരളത്തിന് അപ്രതീക്ഷിതമായ തിരിച്ചടിയാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നവോത്ഥാനത്തിനും ലിംഗനീതിക്കും സാമൂഹ്യ നീതിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹായത്തില്‍ കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനത്തെ ഗവര്‍ണര്‍ വിമര്‍ശിച്ചു. 10.45 ഓടെ ഗവര്‍ണറുടെ നയപ്രഖ്യാപനം അസവാനിച്ചു.

പ്രളയ സഹായം ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ, എല്ലാത്തിനുമുള്ള മറുപടി തന്റെ പ്രസംഗത്തിലുണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ തുടര്‍ന്നു. പ്രളയത്തിന് ശേഷം കേരളത്തെ വീണ്ടെടുക്കുകയാണ് പ്രധാനലക്ഷ്യമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ ലഭ്യമായ എല്ലാ സഹായങ്ങള്‍കൊണ്ടുമാണ് പ്രളയത്തെ നേരിട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 6500 ഓളെ പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കേരള പൊലീസും അഗ്നിശമന സേനയും ഒരുമിച്ചു നിന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രളയത്തില്‍ സഹായിച്ച കേന്ദ്ര സേനയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഗവര്‍ണര്‍ നന്ദിയറിയിച്ചു.

വനിതാ മതിലിനെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ പ്രതിപക്ഷം വീണ്ടും പ്രതിഷേധിച്ചു. വനിതാ മതിലില്‍ 50 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുത്തുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് വനിത മതില്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തില്‍ നിന്ന്

നിപ്പ, പ്രളയാനന്തര പകര്‍ച്ചാ വ്യാധികള്‍ എന്നിവ തടയാനായി

ഉള്‍നാടന്‍ ജലഗതാഗതം ശക്തിപ്പെടുത്തും.

കേരളത്തിന് വായ്പാ പരിധി ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കാരുണ്യ പദ്ധതി കേന്ദ്രത്തോട് ചേര്‍ന്ന് നടപ്പിലാക്കും

കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതി

ടൂറിസം-ഐടി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാന്‍ പദ്ധതി തുടങ്ങി

200 തദ്ദേശ സ്ഥാപനങ്ങള്‍ 100 ശതമാനം പദ്ധതി തുകയും ചെലവഴിച്ചു

ചെറുകിട വ്യാപാരികള്‍ക്ക് പലിശ രഹിത വായ്പകള്‍ നല്‍കും

ലിംഗ സമത്വവും ലിംഗനീതിയും ഉറപ്പാക്കും

തൃശൂരില്‍ സാഹിത്യോത്സവം പരിഗണനയില്‍

കണ്ണൂരില്‍ പരിശോധന പദ്ധതി നടപ്പിലാക്കും

ജല രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം കേന്ദ്രങ്ങള്‍ നടപ്പിലാക്കും

അസംഘിടിത തൊഴിലാളികള്‍ക്ക് ഇരിപ്പവകാശം നല്‍കി

വൃദ്ധപരിചരണത്തിനും ശിശുപരിപാലനത്തിനും കേന്ദ്രങ്ങള്‍

ആരോഗ്യരംഗത്ത് പ്രശംസനീയ പദ്ധതികള്‍

കൊച്ചിയില്‍ കുട്ടികളുടെ മാതൃകയില്‍ കോടതികള്‍ സ്ഥാപിക്കും

പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതി തുടും.

പ്രവാസികളുടെ സംരഭ അപേക്ഷകള്‍ക്ക് അനുമതി വേഗത്തില്‍

തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍പാത

തിരുവനന്തപുരം-കൊച്ചി യാത്രാസമയം ഒന്നരമണിക്കൂറാക്കും

രണ്ടാം ലോകമഹായുദ്ധത്തിലെ സൈനികര്‍ക്ക് സഹായം

സൈനികര്‍ക്കും വിധവകള്‍ക്കും 6500 രൂപ സഹായം

മലയാള സാഹിത്യ മ്യൂസിയം സ്ഥാപിക്കും

ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്നവേഷന്‍ ഹബ് തിരുവനന്തപുരത്ത് സ്ഥാപിക്കും.

മികച്ച നേഴ്‌സിന് ലിനി അവാര്‍ഡ്

ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.  ശബരിമല യുവതീ പ്രവേശനത്തിലും പ്രളയാനന്തര കേരള പുനർനിർമാണത്തിലും സർക്കാരിനുള്ള പ്രതിബദ്ധത പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

ഒന്നര മണിക്കൂർ , ഒരു പാട് കാര്യങ്ങൾ ചെയ്തതും ചെയ്യുന്നതുമായ സർക്കാരെന്ന് വിശദീകരിക്കാൻ ഗവർണർ എടുത്ത സമയം ഇത്രമാത്രം. സർക്കാരിന്റെ നേട്ടങ്ങൾ ഒന്നൊഴിയാതെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടം കണ്ടു. കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ പരോക്ഷ വിമർശനവും പ്രസംഗത്തിലുണ്ടായിരുന്നു. ജാതീയതയുടേയും വർഗീയതയുടേയും ഇരുണ്ട മേഘങ്ങൾ നിറഞ്ഞ ഈ ലോകത്ത് പ്രതീക്ഷയുടെ ദീപ നാളമാണ് കേരള സർക്കാർ എന്ന പ്രശംസയോടെയാണ് ഗവർണർ പ്രസംഗം തുടങ്ങിയത്. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുക എന്നത് സർക്കാരിന്റെ കർത്തവ്യമാണ്. വനിതാ മതിലിൽ 50 ലക്ഷത്തിലേറെ സ്ത്രീകൾ പങ്കാളിയായി എന്നത് സർക്കാർ നിലപാടിന് ആത്മവിശ്വാസമേകി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം നയപ്രഖ്യാപന പ്രസംഗത്തിൽ നിറഞ്ഞു നിന്നു. മത്സ്യതൊഴിലാളികളേയും മറ്റു രക്ഷാപ്രവർത്തകരേയും സാലറി ചലഞ്ചിൽ പങ്കാളിയായവരേയും നയപ്രഖ്യാപനം അഭിനന്ദിച്ചു.

ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ സഹായം ലഭ്യമാക്കാൻ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസം ഐടി മേഖലകളെ ഹർത്താലിൽ നിന്നൊഴിവാക്കും. നവകേരള നിർമിതിക്ക് ഒന്നിച്ചു നിൽക്കാം എന്നാഹ്വാനം ചെയ്താണ് ഗവർണറുടെ പ്രസംഗം അവസാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here