Advertisement

മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ വസതിയിൽ സി.ബിഐ റെയ്ഡ്

January 25, 2019
Google News 0 minutes Read
hooda

മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ വസതിയിൽ സി.ബിഐയുടെ റെയിഡ്.മുഖ്യമന്ത്രിയായിരിക്കെ ക്രമവിരുദ്ധമായി സ്വകാര്യ ഭവന നിർമ്മാണ കമ്പനികൾക്ക് ഭൂമി കൈമാറി എന്ന കേസിലാണ് റെയ്ഡ്.

‌ഹരിയാന മുഖ്യമന്ത്രിയായിരിക്കെ ഭൂപേന്ദ്ര സിംഗ് ഹൂഡ ഭൂമി ഏറ്റെടുത്തതിലും കൈമാറിയതിലും ക്രമവിരുദ്ധമായി ഇടപ്പെട്ടുവെന്നാണ് കേസ്. സർക്കാർ പദ്ധതിക്കായി ഏറ്റെടുത്ത 1407 ഏക്കർ ഭൂമിയിൽ നിന്ന് 1310 ഏക്കർ സ്വകാര്യ ഭവന നിർമ്മാണ കമ്പനികൾക്ക് കൈമാറി. ഇതിൽ കേസ്‌ എടുക്കാൻ സി.ബി ഐക്ക് 2017 നവംബറിൽ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ ഹരിയാനയിലെ റോത്തക്കിലുള്ള ഭൂപേന്ദ്ര സിംഗിന്റെ വസതിയിൽ റെയ്ഡ് നടത്തിയത്. രാവിലെ 8.30 ന് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഭൂപ്രന്ദ്ര ഹൂഡയുമായി ബന്ധപ്പെട്ട ഡൽഹി ഉൾപെടെയുള്ള 30 യിടങ്ങളിൽ അനുബന്ധമായി റെയ്ഡ് നടക്കുന്നുണ്ട്. 2005 ൽ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേർണൽസിന് ക്രമ വിരുദ്ധമായി ഭൂമി കൈമാറിയ കേസിൽ പച്ച കുള സി.ബിഐ കോടതി കഴിഞ്ഞ ദിവസം ഭുപേന്ദ്ര സിംഗിന് ജാമ്യം അനുവദിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here