ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കെപിഎ മജീദ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.പാര്‍ട്ടി ആവശ്യപ്പെട്ടാലും ഇനി തിരഞ്ഞെടുപ്പ് രംഗത്തേക്കില്ല.പാര്‍ലമെന്ററി രാഷ്ട്രീയത്തേക്കാളും തനിക്കേറെ സംതൃപ്തി നല്‍കുന്നത് സംഘടനാ പ്രവര്‍ത്തനങ്ങളാണെന്നും മജീദ് ട്വന്റി ഫോറിനോട് പറഞ്ഞു
2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ഉരുക്ക് കോട്ടയായ മഞ്ചേരിയില്‍ നിന്ന് മത്സരിച്ച് ടി.കെ ഹംസയോട് പരാജയപ്പെട്ട ശേഷം തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് കെപിഎ മജീദ്.കഴിഞ്ഞ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെപിഎ മജീദ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാല്‍ ഇത് തളളി മജീദ് തന്നെ രംഗത്തെത്തുകയും വേങ്ങരയില്‍ കെഎന്‍എ ഖാദര്‍ മത്സരിക്കുകയും ചെയ്തു.വീണ്ടും ഒരു ലോക്‌സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിഎ മജീദ് മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വീണ്ടും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.ഇതിനിടെയാണ് കെപിഎ മജീദ് ട്വന്റി ഫോറിനോട് നിലപാട് വ്യക്തമാക്കിയത്.
2015ല്‍ കെപിഎ മജീദിനെ വെട്ടിയാണ് പിവി അബ്ദുള്‍ വഹാബ് രാജ്യസഭയിലെത്തിയത്.ഇത്തവണ കുഞ്ഞാലിക്കുട്ടിയോ ഇ.ടി മുഹമ്മദ് ബഷീറോ മാറി നിന്നാല്‍ പാര്‍ട്ടി പരിഗണിക്കാനിരുന്നത് കെപിഎ മജീദിനെയാണ്.ഇതിനിടയിലാണ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മജീദ് രംഗത്തെത്തുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here