Advertisement

‘രാജ്യം ആദരിച്ചയാളെ അപമാനിച്ചത് ചരിത്രത്തില്‍ ആദ്യം’; സെന്‍കുമാറിനെതിരെ എ കെ ബാലന്‍

January 26, 2019
Google News 0 minutes Read
a k balan

നമ്പി നാരായണനെതിരെ ടി പി സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ മന്ത്രി എ കെ ബാലന്‍. സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛയെന്ന് ബാലന്‍ പറഞ്ഞു. രാജ്യം ആദരിച്ചയാളെ അപമാനിച്ചത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. ബിജെപിയില്‍ പോയതിന് ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെയായതെന്നും ബാലന്‍ പറഞ്ഞു.

രാജ്യം നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കി ആദരിച്ചതിനെതിരെ ശക്തമായ ആരോപണങ്ങളായിരുന്നു മുന്‍ ഡിജിപി സെന്‍കുമാര്‍ ഉന്നയിച്ചത്. പുരസ്‌കാരത്തിന് എന്ത് സംഭാവനയാണ് നമ്പിനാരായണന്‍ നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിച്ചിരുന്നു. ശരാശരിയില്‍ താഴെ മാത്രമുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും എന്തിനാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള പുരസ്‌കാരം നല്‍കുന്നതെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു. ഇങ്ങനെ പുരസ്‌കാരം നല്‍കുകയാണെങ്കില്‍ മറിയം റഷീദക്കും ഗോവിന്ദന്‍ ചാമിക്കും വരെ അവാര്‍ഡ് നല്‍കേണ്ടി വരുമല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇതിന് പിന്നാലെ സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണനും രംഗത്തെത്തി. സെന്‍കുമാറിന് വെപ്രാളമെന്നായിരുന്നു നമ്പി നാരായണന്‍ പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here