അമേരിക്കയിലെ ഭരണസ്തംഭനത്തിന് താല്‍ക്കാലിക പരിഹാരം; പണം അനുവദിച്ച് ട്രംപ്

അമേരിക്കയില്‍ കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഭരണസ്തംഭനത്തിന് താല്‍ക്കാലിക പരിഹാരം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പണം അനുവദിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങിയത്. പ്രതിസന്ധി പരിഹരിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ സെനറ്റംഗങ്ങള്‍ പൂര്‍ണ്ണമായും അനുകൂലിക്കുകയായിരുന്നു.
ഫെബ്രുവരി പതിനഞ്ച് വരെയുള്ള പണമാണ് ട്രംപ് അനുവദിച്ചിരിക്കുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിക്കാത്തതിനാലായിരുന്നു ഒരു മാസമായി രാജ്യത്ത് ഭരണസ്തംഭനമുണ്ടായത്. അനുവദിച്ചിരിക്കുന്ന കാലയളവിനുള്ളില്‍ പണം നല്‍കാത്ത പക്ഷം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന താക്കീതും ട്രംപ് നല്‍കി.
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണ സ്തംഭനമായിരുന്നു അമേരിക്ക വേദിയായത്. 35 ദിവസം നീണ്ടു നിന്ന സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. സാമ്പത്തിക പ്രതിനന്ധിയെത്തുടര്‍ന്ന് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളമില്ലാതെ ജോലി ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here