ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് മുകുള്‍ വാസ്‌നിക്

ലോകസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതേയുള്ളൂ എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ഓരോ മണ്ഡലത്തിലേയും വിജയ സാദ്ധ്യത കണക്കിലെടുത്ത് ഉടന്‍ തീരുമാനമുണ്ടാകുമെന്നും മുകുള്‍ വാസ്‌നിക് ആലപ്പുഴയില്‍ പറഞ്ഞു.
സ്ഥാനാര്‍ത്തിത്വത്തിനുള്ള മാനദണ്ഡം കെപിസിസി തീരുമാനപ്രകാരമായിരിക്കും. കെ സി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും മല്‍സരിക്കുന്ന കാര്യം സ്‌ക്രീനിംഗ് കമ്മറ്റി തീരുമനിക്കും. ലോകസഭതെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ഒരുക്കങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു.
ലോകസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസ് നേതൃയോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here