താമരശ്ശേരിയിൽ ഡിവൈഎഫ്ഐ ഓഫീസിന് തീയിട്ടു

കോഴിക്കോട് താമരശ്ശേരിയിൽ ഡി.വൈ.എഫ്.ഐ ഓഫിസിന് തീയിട്ടു.താമരശ്ശേരി ടൗണിന് സമീപം കയ്യേലിമുക്കിലെ ഡിവൈഎഫ്ഐ ഓഫിസാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിന് പിന്നിൽ ബിജെപിയെന്ന് സി പി ഐം എം ആരോപിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കയ്യേലിമുക്കില്‍ സംഘാടക സമിതി ഓഫീസാണ് ആക്രമിച്ചത്. താമരശ്ശേരി ചുങ്കത്ത് ചായക്കട നടത്തുന്ന വേലായുധനാണ് പുലർച്ചെ തീ ഉയരുന്നത് കണ്ടത്. ഉടന്‍തന്നെ സമീപവാസികളെയും താമരശ്ശേരി പോലീസിനെയും വിവരമറിയിച്ചു..
ഓഫീസിന് സമീപം പെട്ടിക്കട നടത്തുന്ന രാരുക്കുട്ടിയും കുടുംബവും ഓടിയെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. സി പി ഐ എം പ്രവര്‍ത്തകനായ രാരുക്കുട്ടിയുടെ കട ഒന്നര വര്‍ഷം മുമ്പ് അഗ്നിക്കിരയാക്കിയിരുന്നു. ഒന്നര മാസം കഴിഞ്ഞ് ബി ജെ പി അനുഭാവിയായ അശോകന്റെ വീടിനുനേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. ഇതിൽ ബി ജെ പി – സി പി ഐ എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.തുടർന്നും സി പി ഐ എം നേതാക്കളുടെ വീടിന് നേരെ വീണ്ടും ബോംബേറുണ്ടായി. ഏറ്റവും ഒടുവിലത്തേതാണ് ഇന്നുണ്ടായത്. പ്രദേശത്ത് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം രാഷ്ട്രീയപരമായി നേരിടുമെന്നും സി പി ഐ എം നേതാക്കള്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here