Advertisement

ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് തിരികെ കൊണ്ട് വരണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍

January 27, 2019
Google News 0 minutes Read
kunchako boban

ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് തിരികെ കൊണ്ട് വരണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. നടി എഎംഎംഎയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യം ഒരുക്കണം. സംഘടന നടിയ്ക്ക് ഒപ്പമാണ്. എന്നാല്‍ ആക്രമണ സംഭവത്തിലെ സത്യാവസ്ഥയെ കുറിച്ച് അംഗങ്ങള്‍ക്ക് ധാരണയില്ല, സംഘടനയ്ക്ക് ഇക്കാരണത്താല്‍ ശക്തമായ നിലപാട് എടുക്കാന്‍ സാധിച്ചില്ല.കേസിലെ കോടതി വിധി പുറത്ത് വന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയും.
കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കണമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here