പേരന്‍പിന്റെ പ്രിവ്യൂ ഷോ പൂര്‍ത്തിയായി; മികച്ച അഭിപ്രായം
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പിന്റെ പ്രിവ്യൂ ഷോ പൂര്‍ത്തിയായി. ലുലു പി.വി.ആറില്‍ നടന്ന പ്രദര്‍ശനത്തിന് ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി സംവിധായകരും അഭിനേതാക്കളും പങ്കെടുത്തു. നടന്‍ മമ്മൂട്ടി അടക്കമുള്ള സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളും പ്രിവ്യൂ ഷോ കാണാനെത്തി. സിനിമ പ്രദര്‍ശനത്തിന് ശേഷം ലോഞ്ചിംഗും നടന്നു.
സിനിമ കണ്ടവര്‍ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. വ്യത്യസ്ത വിഷയമാണ് ചിത്രം കൈക്കാര്യം ചെയ്തിരിക്കുന്നതെന്ന് പ്രമുഖ സംവിധായകര്‍ അഭിപ്രായം രേഖപ്പെടുത്തി. സംവിധാകരായ ജോഷി, കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്. ഫെബ്രുവരി ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here