Advertisement

സാമ്രാജ്യത്വത്തിന്റെ പാദ സേനകനായ ‘മോദി ഗോ ബാക്ക്’: തമിഴ്‌നാട്ടിലെ പ്രതിഷേധത്തിന് മീന കന്ദസ്വാമി പറയുന്ന കാരണങ്ങള്‍

January 27, 2019
Google News 10 minutes Read
meena kandaswami

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തമിഴ്‌നാട്ടിനെ ചതിച്ച മോദി തിരികെ പോകണമെന്നാണ് ജനങ്ങളുടെ ആവശ്യം. മോദിക്കെതിരെ സോഷ്യല്‍ മീഡിയയിലും ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. നരേന്ദ്രമോദിക്കെതിരെ തമിഴ്‌നാട്ടില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധത്തിന് എഴുത്തുകാരി മീന കന്ദസ്വാമി എട്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. മീന കന്ദസ്വാമിയെ കൂടാതെ നിരവധി പേര്‍ ഹാഷ് ടാഗ് ക്യാമ്പെയ്‌ന്റെ ഭാഗമായി.

മീന പറയുന്ന കാരണങ്ങള്‍

സാമ്രാജ്യത്വത്തിന്റെ പാദ സേവകനായതിനാല്‍

കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയുടെ ചെരുപ്പ് നക്കുന്നതിനാല്‍

ഫാഷിസ്റ്റ് ജംഗിള്‍ രാജുമായി മുന്നോട്ടുപോകുന്നതിനാല്‍

ബ്രാഹ്മിണ്‍ ബനിയ അജണ്ട നടപ്പാക്കുന്നതിനാല്‍

സവര്‍ണജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനാല്‍

തമിഴ്‌നാട്ടിലേക്ക് കാവേരി ജലം നിഷേധിച്ചതിനാല്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള ഏഴ് പേരെ ജയിലിലടച്ചതിനാല്‍

സ്റ്റെര്‍ലൈറ്റ് കൊലപാതകങ്ങള്‍ നടത്തിയതിനാല്‍

നോട്ട് നിരോധനം

ജിഎസ്ടി

ആന്റി സ്റ്റുഡന്റ്‌സ് ലോ

ദലിതര്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍

ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍

മധുരയില്‍ എയിംസ് ആശുപത്രിയുടെ ഉദ്ഘാടനത്തിനാണ് നരേന്ദ്ര മോദി എത്തുന്നത്. മോദിക്കെതിരെ എംഡിഎംകെ നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here