ബ്രസീലിൽ ഡാം തകർന്ന് മരിച്ചവരുടെ എണ്ണം 58ആയി

dam

ബ്രസീലിൽ ഡാം തകർന്ന് മരിച്ചവരുടെ എണ്ണം 58ആയി. ചെളിക്കടിയിൽപ്പെട്ട കെട്ടിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കാണാതായ മുന്നൂറോളം പേർക്കായി തിരച്ചിൽ തുടരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മരണസംഖ്യ ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.
25000 പേരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം മുൻപാണ് ബ്രുമാഡിഞ്ഞോ ഡാം തകർന്നത്.

Loading...
Top