കർഷകർക്ക് കേന്ദ്രസർക്കാരിന്റെ ദുരിതാശ്വാസപക്കേജ് ദിവസങ്ങള്‍ക്കകം

രാജ്യത്തെ കർഷകർക്ക് കേന്ദ്രസർക്കാരിന്റെ ദുരിദാശ്വാസപക്കേജ് ദിവസങ്ങൾക്കുള്ളിൽ .പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലോൺ എഴുതിതള്ളുന്നതടക്കമുള്ള നടപടികൾ. കാർഷിക മന്ത്രാലയം മന്ത്രിസഭയ്ക്ക് നിർദേശം സമർപ്പിച്ചു. താത്ക്കാലിക ദീർഘകാല ആശ്വാസ നിർദേശങ്ങളാണ് നൽകിയത്.
ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് കർഷക വിരുദ്ധ പ്രതിഛായയിൽ നിന്ന് രക്ഷപ്പെടാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയം നൽകിയ സൂചനകളെ അഭിമുഖീകരിയ്ക്കുന്നതിന്റെ ഭാഗമായണ് കേന്ദ്രസർക്കാർ നടപടി. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ കർഷകരുടെ കടബാധ്യതകൾ എഴുതിതള്ളാൻ ആരംഭിച്ച നടപടിയ്ക്ക് ബദലായി മാറും ഈ പ്രഖ്യാപനങ്ങൾ. ഇതിനായി കൃഷി മന്ത്രാലയം നൽകിയ നിർദേശങ്ങൾ കേന്ദ്രമന്ത്രി സഭാ യോഗം ഉടൻ പരിഗണിയ്ക്കും. ലഭിയ്ക്കുന്ന സൂചനകൾ പ്രകാരം ഇടക്കാല ബജറ്റിന് മുൻപ് പ്രഖ്യാപനം ഉണ്ടാകും വിധമാണ് നടപടികൾ പുരോഗമിയ്ക്കുന്നത്. ഹ്രസ്വ കാല- ദീർഘകല ആശ്വാസപദ്ധതികളുടെ പ്രഖ്യാപനം ആകും ഉണ്ടാകുക. പശില ബാധ്യത എഴുതിത്തള്ളുന്നതും കാർഷിക ദുരിദാശ്വാസ ഇൻഷുറൻസ് പ്രീമിയ രഹിതമാക്കുന്നതും ആകും ഹ്യസ്വകാല പ്രഖ്യാപനങ്ങൾ.
ഇതിന്റെ ഭാഗമായ് 15000 കോടിരൂപ പലിശബാധ്യത എഴുതിത്തള്ളാൻ അനുവദിച്ചേയ്ക്കും എന്നാണ് സൂചന. ദീർഘകാല പദ്ധതികളിൽ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതും ഇടനിലക്കാരെ ഒഴുവാക്കുന്നതും ജലസേചനവും ആയി ബന്ധപ്പെട്ടാകും പ്രഖ്യാപനങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here