Advertisement

‘തന്റെ അനുയായികള്‍ കാണിച്ചുകൂട്ടിയ കോപ്രായങ്ങള്‍ തെറ്റാണെന്ന് വിളിച്ചുപറയണം’; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

January 28, 2019
1 minute Read
modi and pinarayi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂരിലെ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തിൽ തന്റെ അനുയായികൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ പ്രധാനമന്ത്രി വിളിച്ചു പറയണമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: സോളാര്‍ ഉപയോഗിച്ച് ചോളം വറുത്തെടുക്കുന്ന 75 കാരി സെല്‍വമ്മ; വൈറല്‍ വീഡിയോ

ശബരിമല വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി ചെയ്യേണ്ടത് തന്റെ അനുയായികള്‍ കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ തെറ്റാണെന്ന് വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെന്ന ഭരണഘടനാ പദവിയോട് തെല്ലെങ്കിലും മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി അതാണ് ചെയ്യേണ്ടിയിരുന്നതെന്നും പിണറായി വിമര്‍ശിച്ചു.

Read Also: തൃശൂരില്‍ സി.എന്‍ ജയദേവന്‍ തന്നെ മത്സരിച്ചേക്കും; യുഡിഎഫിനായി ടി.എന്‍ പ്രതാപനും സാധ്യതാ ലിസ്റ്റില്‍

യുവമോർച്ച സംസ്ഥാനസമ്മേളനത്തിന്റെ സമാപന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വിമർശിച്ചാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയ്ക്കു ശബരിമല വിഷയത്തിൽ നടന്ന അക്രമങ്ങളെ നരേന്ദ്ര മോദി അപലപിക്കണമായിരുന്നു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ശത്രുക്കളായി കാണുന്ന തത്വശാസ്ത്രത്തിൽ പെട്ട ആളാണ് പ്രധാനമന്ത്രിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top