അനങ്ങൻമലയിൽ വൻ തീപിടുത്തം

പാലക്കാട് ഒറ്റപ്പാലത്തിനടുത്തുള്ള അനങ്ങൻമലയിൽ വൻ തീപിടുത്തം. വനഭൂമിയടക്കം പതിനഞ്ച് ഹെക്ടറിലേറെ സ്ഥലം കത്തിയമർന്നു. മനപ്പൂർവ്വം ആരെങ്കിലും തീയിട്ടതാകാമെന്നാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം.
ശനിയാഴ്ച രാത്രിയോടെയാണ് ഒറ്റപ്പാലം അനങ്ങൻമലയിൽ ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടർന്നു. രണ്ട് ദിവസമായിട്ടും തീ പൂർണ്ണമായി അണക്കാനായിട്ടില്ല. വരോട്, കോതകുറിശ്ശി, അനങ്ങനടി എന്നീ ഭാഗങ്ങളിലാണ് തീ പടർന്നത്. ഏഴ് ഹെക്ടർ വനഭൂമിയടക്കം 15 ഹെക്ടറോളം സ്ഥലമാണ് കത്തി നശിച്ചത്. തീ പടരാൻ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാരും വനം വകുപ്പ് അധികൃതരും തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും വിജയിച്ചില്ല. കാട്ടുതീയല്ല, മനപ്പൂർവ്വം ആരോ തീയിട്ടതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ രണ്ട് മാസത്തിനിടെ അനങ്ങൻമലയിൽ 20 ഹെക്ടറോളം ഭൂമിയാണ് അഗ്നിക്കിരയായത്. കഴിഞ്ഞ രണ്ട് തവണയും ചിലർ മനപ്പൂർവ്വം തീയിട്ടതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here