ഫാൽക്കൺസ് ക്രിക്കറ്റ് അക്കാദമിയുടെ ഒന്നാം ഘട്ടം കോഴിക്കോട് ഉദ്ഘാടനം ചെയ്തു

ലോകോത്തര നിലവാരമുള്ള പിച്ചുകളോടെ ഫാൽക്കൺസ് ക്രിക്കറ്റ് അക്കാദമിയുടെ ഒന്നാം ഘട്ടം കോഴിക്കോട് ഉദ്ഘാടനം ചെയ്തു.മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് മാനേജർ ജയപാൽ സക്കായി ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഇൻഡോർ ക്രിക്കറ്റ് പരിശീലനം കേന്ദ്രം കൂടിയാണിത്.നിരവധി രഞ്ജിതാരങ്ങളെ സംഭാവന ചെയ്ത പാരമ്പര്യമാണ് ഫാൽക്കൺ ക്രിക്കറ്റ് അക്കാദമിക്ക് ഉള്ളത്. ഫ്ലഡ് ലൈറ്റ് സംവിധാനത്തോടു കൂടിയ അക്കാദമി മുഴുവൻ സമയപരിശീലനതിനാണ് ലക്ഷ്യമിടുന്നത്.പത്തിനും ഇരുപത്തി ഒന്നിനുമിടയില്‍ പ്രായമുള്ള പ്രതിഭകള്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കുക കൂടിയാണ് അക്കാഡമിയുടെ ലക്ഷ്യം.കോഴിക്കോട് നിന്നും ആദ്യമായി കേരള രഞ്ജി ട്രോഫി ടീമിലെത്തിയ കെ.കൃഷ്ണകുമാറാണ് ചീഫ്
നിലവിൽ അൻപതോളം കുട്ടികളാണ് ഫാൽക്കൺസിലുള്ളത്. പ്രതികൂല കാലാവസ്ഥയിലും മുടക്കമില്ലാതെ ക്രിക്കറ്റ് പരിശീലനം നടത്താൻ കഴിയുന്നതാണ് മറ്റൊരു പ്രത്യേകത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here