മേഘാലയ ഖനി അപകടം; രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് സുപ്രീം കോടതി

sc asks to continue rescue process in meghalaya coal mine accident

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നിലെ ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് സുപ്രീംകോടതി കേന്ദ്ര സംസ്ഥാന, സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 4 ന് ജസ്റ്റിസ് എ കെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും.

ഡിസംബര്‍ 13നാണ് ഈസ്റ്റ് ജയന്തിയ ഹില്‍സിലെ അനധികൃത ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബാക്കി 13 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിനിടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഖനിയ്ക്കുളളിലെ വെള്ളത്തില്‍ സള്‍ഫര്‍ രാസപദാര്‍ഥം അടങ്ങിയിരിക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ വേഗത്തില്‍ ദ്രവിക്കാന്‍ സാധ്യത കൂടുതലാണെന്ന്് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top