സംസ്ഥാന സർക്കാരിന്റെ വ്യവഹാര ധൂർത്ത് സുപ്രീം കോടതിയിലും (24 എക്‌സ്‌ക്ലൂസീവ്)

സംസ്ഥാന സർക്കാരിന്റെ വ്യവഹാര ധൂർത്ത് സുപ്രിംകോടതിയിലും തുടരുന്നു. സ്റ്റാന്റിംഗ് കൗൺസിലർമാർക്ക് പകരം സ്വകാര്യ അഭിഭാഷകരെ കേസ് ഏൽപ്പിയ്ക്കുന്നത് വഴി കോടികളുടെ ബാധ്യതയാണ് സംസ്ഥാന ഖജനാവിന് വരുന്നത്. മൂന്ന് വർഷമായി ഒരു രൂപ പോലും സംസ്ഥാന സർക്കാർ നൽകാത്ത സ്റ്റാൻഡിംഗ് കൗൺസിലും സംസ്ഥാന സർക്കാരിനായ് ഡൽഹിയിൽ പ്രവർത്തിക്കുന്നുണ്ട്.
പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിന് ശേഷം സുപ്രിംകോടതിയിൽ കേസ് നടത്താൻ സ്റ്റാൻഡിംഗ് കൗൺസിലർമാർക്ക് പ്രതിഫലം നൽകിയ സർക്കാർ രേഖയില്‍ ആകെയുള്ളത് നാല് സ്റ്റാൻഡിംഗ് കൗൺസിൽമാർ, സി.കെ.ശശി, ജി.പ്രകാശ്, നിഷി രാജൻ ഷോങ്കർ, വിപിൻ നായർ. ഇവരിൽ വിപിൻ നായർക്ക് ഇന്ന് വരെ ഒരു രൂപ പോലും പ്രതിഫലം സർക്കാർ നൽകിയിട്ടില്ല എന്ന് അഡ്വക്കെറ്റ് ജനറലിന്റെ ഓഫിസിലെ രേഖ വ്യക്തമാക്കുന്നു.
ReadMore: കേരളപുനര്‍നിര്‍മ്മാണത്തിന് പെരുവഴിയില്‍ വലയുമ്പോള്‍ വ്യവഹാര വഴിയിൽ സംസ്ഥാനസര്‍ക്കാറിന്റെ ധൂര്‍ത്ത് (24 എക്സ്ക്ലൂസീവ്)
അതേസമയം സംസ്ഥാന സർക്കാർ സ്വകാര്യ അഭിഭാഷകർക്ക് സുപ്രിംകോടതിയിൽ കേസ് നടത്താൻ നൽകിയ കണക്ക് നോക്കിയാല്‍ 2018 ഡിസംബർ വരെ പതിനഞ്ച് കോടി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ചൂറ് രൂപ നല്‍കിയതായി കാണാം. പതിനാല് അഭിഭാഷകരെയാണ് പിണറായ് വിജയൻ സർക്കാർ സുപ്രിം കോടതിയിൽ കേസ് എൽപ്പിയ്ക്കുന്നത്. കൂടുതൽ തുക പ്രതിഫല ഇനത്തിൽ കൈപറ്റിയിട്ടുള്ളത് ജയദീപ് ഗുപ്തയും മുൻ കേരള ഹൈക്കോടതി ജഡ്ജി വി.ഗിരിയും ആണ്. ഒരോ അപ്പിയറൻസിനും ഒരു ലക്ഷത്തി പതിനായിരം മുതൽ ഒരു ലക്ഷത്തി അൻപതിനായിരം വരെ ഇരുവർക്കും സംസ്ഥാന പ്രതിഭലം നൽകുന്നു. ഒന്നിലധികം കേസുകളിൽ ചില ദിവസങ്ങളിൽ ഇവർ ഹാജരാകുന്നുണ്ട്.
സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ നിയമനവും ആയ് ബന്ധപ്പെട്ട് മുൻപ് ഉയർന്ന വിവാദങ്ങളെ ശരിവയ്ക്കുന്നതാണ് ഫലത്തിൽ ഇപ്പോഴത്തെ നടപടികൾ. കേസ് സ്വന്തമായ് നടത്താൻ പ്രാപ്തി ഉള്ളവർക്ക് പകരം രാഷ്ട്രീയ ആശ്രിത നിയമനമാണ് സംസ്ഥാനസർക്കാർ പരീക്ഷിച്ചതെന്ന് വിമർശനം ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here