സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പെ ആലപ്പുഴയില്‍ കെ സി വേണുഗോപാലിനായി ചുമരെഴുത്തും പ്രചാരണവും

വരുന്ന പാര്‍ലമെന്റ് തിരഞ്ഞടുപ്പിനായുളള യു ഡി എഫിലേയും കോണ്‍ഗ്രസിലേയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പെ ആലപ്പുഴയില്‍ കെ സി വേണുഗോപാലിനായി ചുമരെഴുത്തും പ്രചാരണവും. ആലപ്പുഴ കൊമ്മാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ അറിവോടെയാണ് ചുമരെഴുത്ത് ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരെ ഡിസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് പരാതി ലഭിച്ചതോടെ കെ സി വേണുഗോപാല്‍ വിശദീകരണവുമായി രംഗത്തെത്തി.
Read More:രാജസ്ഥാന്‍ കോണ്‍ഗ്രസിനൊപ്പമോ?’; കെ.സി വേണുഗോപാലിന് ജയ്പൂരിലെത്താന്‍ നിര്‍ദേശം
തന്റെ അറിവോടെയല്ല ചുമരെഴുത്ത് നടന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പെ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് അംഗീകരിക്കാമാകില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം വിവാദമായതോടെ കായംകുളത്തടക്കം കെ സി വേണുഗോപാലിനായുളള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here