കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി; വീഡിയോ പുറത്ത്

കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് തലവേദന. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി കൂടുന്ന വീഡിയോ പുറത്തായതോടെ പാര്‍ട്ടി പ്രതിസന്ധിയിലാണ്. പാര്‍ട്ടിക്കുള്ളിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കാണ് തമ്മിലടിയില്‍ കലാശിച്ചത്. ഇന്നലെ ജലോറില്‍ നടന്ന പാര്‍ട്ടി മീറ്റിംഗിനിടെയായിരുന്നു സംഭവം. എഐസിസി സെക്രട്ടറിക്ക് മുന്‍പില്‍ വച്ചാണ് വഴക്ക് നടന്നത്. പിസിസി ഓഫീസിന് പുറത്ത് നടന്ന തമ്മിലടിയുടെ ദൃശ്യങ്ങള്‍ എഎന്‍ഐ അടക്കം പുറത്തുവിട്ടിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലാണ് വഴക്കുണ്ടായത്. പ്രവര്‍ത്തകര്‍ അങ്ങോട്ടും ഇങ്ങോട്ടും മുഖത്തടിക്കുന്നതും വീഡിയോയില്‍ കാണാം.
#WATCH Two groups of Congress workers clash during the party’s district meeting in Jalore, Rajasthan (28.1.19) pic.twitter.com/7mMLbNb32K
— ANI (@ANI) January 29, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here