Advertisement

‘പ്രളയം മനുഷ്യനിര്‍മ്മിത ദുരന്തം’; ഇ. ശ്രീധരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

January 29, 2019
0 minutes Read
e sreedaran sreedharan absent from kochi mtero inauguration

പ്രളയം മനുഷ്യനിർമ്മിത ദുരന്തമാണന്ന് ചൂണ്ടിക്കാട്ടി ഇ ശ്രീധരൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമാണെന്ന് കാട്ടി മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നെങ്കിലും സർക്കാർ അവഗണിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാമെന്നും ഹർജിയിൽ പറയുന്നു. ഉന്നതതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കണം. ഈ സമിതിക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണം തുടങ്ങിയവയാണ് ഹര്‍ജിയിലെ മറ്റാവശ്യങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top