മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും സമതാ പാര്‍ട്ടി സ്ഥാപക നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെക്കാലമായി അല്‍ഷിമേസ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്നു. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത കുടുംബം സ്ഥിരീകരിച്ചത്.
1998 – 2004 കാലഘട്ടത്തിലായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. റെയില്‍വേ, വ്യവസായ വകുപ്പുകളും അദ്ദേഹം കൈക്കാര്യം ചെയ്തിട്ടുണ്ട്. 1977 – 80 കാലഘട്ടത്തിലും അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് കൂടിയാണ് അദ്ദേഹം. വൈദിക പഠനം ഉപേക്ഷിച്ചാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1967 ല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എസ്.കെ പാട്ടീലിനെ പരാജയപ്പെടുത്തിയാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് പാര്‍ലമെന്റിലെത്തിയത്. 2009 – 2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം എന്‍ഡിഎയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകനും പിന്നീട് രാഷ്ട്രീയ നേതാവുമായി മാറിയ ജോര്‍ജ് ഫെര്‍ണാണ്ടസ് 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനിച്ചത്. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്ത അദ്ദേഹം അക്കാലത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കാര്‍ഗില്‍ യുദ്ധം നടക്കുന്നതും ഇന്ത്യ പൊക്രാനില്‍ ആണവായുധ പരീക്ഷണം നടത്തുന്നതും. ഒന്‍പത് തവണ ലോക്‌സഭാംഗമായിട്ടുണ്ട്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവ് കൂടിയാണ് അദ്ദേഹം. റെയില്‍വേ മന്ത്രിയായിരുന്ന സമയത്ത് കൊഗണ്‍ റെയില്‍വേ നടപ്പിലാക്കാന്‍ പ്രത്യേക താല്‍പര്യം കാണിച്ച വ്യക്തി കൂടിയാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here