Advertisement

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയവർക്ക് നേരെ തേനീച്ച കൂട്ടത്തിന്റെ ആക്രമണം (വീഡിയോ)

January 29, 2019
Google News 1 minute Read

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയവർക്ക് നേരെ തേനീച്ചകൂട്ടത്തിന്റെ ആക്രമണം. ഇന്ത്യ എ – ഇംഗ്ലണ്ട്‌ ലയണ്‍സ്‌ നാലാം ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം. തേനീച്ചകൂട്ടത്തിന്റെ ആക്രമണത്തിൽ കളികാണാനെത്തിയ 5 പേർക്ക് പരിക്കേറ്റു. 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും 3 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടർന്ന് അപ്പർ ഗ്യാലറിയിലിരുന്ന കാണികൾ ചിതറിയോടി. സംഭവത്തെത്തുടർന്ന് കളി കുറച്ചു നേരം നിർത്തിവെക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here