Advertisement

കൂടുതൽ സീറ്റു വേണമെന്ന ആവശ്യം ഘടക കക്ഷി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു

January 29, 2019
Google News 0 minutes Read

ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റു വേണമെന്ന ആവശ്യം രാഹുൽഗാന്ധിയെ അറിയിച്ചതായി ഘടക കക്ഷി നേതാക്കൾ. ഓരോ സീറ്റുകൾ വീതം അധികമായി ആവശ്യപ്പെട്ടതായി പികെ കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും വ്യക്തമാക്കി. രാഷ്ട്രീയമായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്തുവെന്നും സീറ്റ് സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ തന്നെ നടക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പികെ കുഞ്ഞാലിക്കുട്ടി, കെഎം മാണി ബെന്നി ബഹ്നാൻ എന്നിവരാണ് രാഹുലുമായി കൂടികാഴ്ച്ച നടത്തിയത്. അതെസമയം സീറ്റ് വിഭജനം സംസ്ഥാനതലത്തിൽ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചു. സീറ്റ് സംബന്ധിച്ച് ആർക്കും ഉറപ്പു നൽകിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും പ്രതികരിച്ചു..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here