നേതാക്കള്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണം: എ കെ ആന്റണി

കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ചെങ്ങന്നൂര്‍ ഫലം പാഠമാകണമെന്നും ആന്റണി പറഞ്ഞു. അടിത്തട്ടില്‍ സംഘടന ശക്തിപ്പെടേണ്ടതുണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിലാണ് ആന്റണി നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
കേരളത്തില്‍ ജനവികാരം പിണറായി വിജയന്‍ സര്‍ക്കാരിനും മോദി സര്‍ക്കാരിനും എതിരാണ്. പക്ഷേ ജനവികാരം മാത്രം ഉണ്ടായിട്ട് കാര്യമില്ല. അണികള്‍ക്കിടയില്‍ അടിത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം ഉണ്ടായിരിക്കണം. തിളക്കമാര്‍ന്ന വിജയം ഉണ്ടാകണമെങ്കില്‍ നേതാക്കള്‍ ഉള്‍പ്പെടെ ചെങ്ങന്നൂരിലെ തോല്‍വിയില്‍ നിന്നുള്ള പാഠം പഠിക്കണം. ബൂത്തില്‍ പ്രവര്‍ത്തകരില്ലെങ്കില്‍, അടിത്തട്ടില്‍ ആളില്ലെങ്കില്‍ ജനവികാരമെല്ലാം പോളിംഗ് ദിവസം വോട്ടായി മാറില്ല. ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അണികള്‍ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here