ശ്രീകുമാര്‍ മേനോന്റെ മഹാഭാരതത്തിന് പുതിയ നിര്‍മ്മാതാവ്

mahabharatam

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം മഹാഭാരതത്തിന് പുതിയ നിര്‍മ്മാതാവ്. ഡോ: എസ് കെ നാരായണനാണ് ചിത്രത്തിന്റെ പുതിയ നിര്‍മ്മാതാവെന്നാണ് സൂചന. മോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ആയിരം കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. വര്‍ക്കലയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ജോമോന്‍ പുത്തന്‍ പുരയ്ക്കലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സിംഗപ്പൂരിലും ഹൈദരാബാദിലും ബിസിനസുകളുള്ള മലയാളിയാണ് എസ് കെ നാരായണന്‍. ബി ആര്‍ ഷെട്ടിയായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ നിര്‍മ്മാതാവ്. തിരക്കഥയുമായി ബന്ധപ്പെട്ട് എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്നം ഉടലെടുത്തതിന് പിന്നാലെയാണ് ബി ആര്‍ ഷെട്ടി ചിത്രത്തില്‍ നിന്ന് പിന്മാറുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top