തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയില്‍ ജീവനക്കാര്‍ നിരാഹാര സമരത്തില്‍

സർക്കാർ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന മിനിമം കൂലിയും നിയമാനുസൃത ബോണസും ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട്
തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ ഒരുവിഭാഗം തൊഴിലാളികള്‍ നിരാഹാര സമരം ആരംഭിച്ചു. തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ആശുപത്രി വർക്കേഴ്‌സ് അസ്സോസിയേഷൻ അംഗങ്ങളാണ് വിവിധ ആശ്യങ്ങളുന്നയിച്ച് സമരത്തിലുള്ളത്.
തൊണ്ണൂറ് ജീവനക്കാരാണ് റിലേ നിരാഹാര സമരത്തിന്റെ ഭാഗമായുള്ളത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച മിനിമം വേതനം നല്‍കുക ബോണസ് ഉല്‍പ്പെടെ ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നാണ് സമരക്കാരുടെ പരാതി. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ആശുപത്രി വർക്കേഴ്‌സ് അസ്സോസിയേഷൻ സിഐടിയു അംഗങ്ങള്‍ തീരുമാനിച്ചത്.
ജനുവരി 15ന് ധര്‍ണ്ണ നടത്തിയതിന് പിന്നാലെ അടുത്തമാസം രണ്ടിന് പണിമുടക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പണിമുടക്ക് കാണിച്ച് യൂണിയന്‍ നല്‍കിയ നോട്ടീസിന് മറുടിയായി ബോണസ് ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേതു പോലെ നല്‍കാന്‍ കഴിയില്ലെന്നും
സര്‍ക്കാര്‍ പുറത്തിറക്കിയ വേതന പരിഷ്ക്കാരം നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ ഹൈക്കോടതിയില്‍ നിലനിലനില്‍ക്കുന്നതാണെന്നുമാണ്
മാനേജ്മെന്റിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here