മോദി രാമന്‍, രാഹുല്‍ ഗാന്ധി രാവണന്‍, പ്രിയങ്ക ഗാന്ധി ശൂര്‍പ്പണഖ: ആക്ഷേപവുമായി ബി ജെ പി എം എല്‍ എ

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാവണനെന്നും പ്രിയങ്ക ഗാന്ധിയെ ശൂര്‍പ്പണഖയെന്നും വിളിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. മോദിയെ രാമനെന്നാണ് സുരേന്ദ്രസിംഗ് വിശേഷിപ്പിച്ചിരിക്കുന്നത്. രാവണനും ശൂര്‍പ്പണഖയ്ക്കുമെതിരെ ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ പോരാടണമെന്നും സുരേന്ദ്രസിംഗ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പാട്‌നയില്‍ രാഹുല്‍ ഗാന്ധിയെ രാമനായി ചിത്രീകരിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രസിംഗിന്റെ പുതിയ പ്രസ്താവന.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചിരുന്നു. രാവണന്‍ ശൂര്‍പ്പണഖയെ രാമനടുത്തേയ്ക്ക് അയച്ചത് പോലെയാണ് രാഹുല്‍ പ്രിയങ്കയെ യുപിയിലേക്ക് അയച്ചതെന്നും സുരേന്ദ്ര സിംഗ് പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ സീറ്റുകള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. പ്രിയങ്കയുടെ നിയമനം യുപിയില്‍ സ്വാധീനമുണ്ടാക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെയാണ് സുരേന്ദ്രസിംഗ് പ്രിയങ്കയെയും രാഹുലിനെയും അപമാനിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here