കെഎസ്ആര്‍ടിസി എം.ഡി സ്ഥാനത്തുനിന്ന് തച്ചങ്കരിയെ മാറ്റി

കെഎസ്ആര്‍ടിസി എം.ഡി. സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് ആണ് പുതിയ എം.ഡി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തൊഴിലാളി യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. നേരത്തെ ഡ്യൂട്ടി പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തച്ചങ്കരിയ്‌ക്കെതിരെ സി.ഐ.ടി.യു. അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ബി എസ് തിരുമേനിയെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആയി മാറ്റി നിയമി ച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസിന് ഊര്‍ജ പരിസ്ഥിതി വകുപ്പിന്റെ അധികച്ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച് കുര്യന്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണുവിന്
നല്‍കാനും ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here