പത്മനാഭ സ്വാമി ക്ഷേത്ര സ്വത്തില്‍ അവകാശമുന്നയിക്കില്ല; തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍

പത്മനാഭ സ്വാമി ക്ഷേത്ര സ്വത്തില്‍ അവകാശമുന്നയിക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍. ക്ഷേത്ര സ്വത്തുക്കള്‍ ദേവന്റേതാണെന്ന് രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാദം പൂര്‍ത്തിയായി.
പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന മുന്‍ നിലപാട് രാജകുടുംബം കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. ക്ഷേത്രം പൊതു ക്ഷേത്രമാണെന്ന് രാജ കുടുംബം സുപ്രീം കോടതിയില്‍ നിലപാടെടുത്തു. രാജകുടുംബത്തിന്റെ വാദത്തിനിടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്ര ഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്ക്കെതിരെയും രാജകുടുംബത്തിന് ക്ഷേത്രത്തില്‍ അവകാശമില്ലെന്നു വിധിക്കെതിരെയും നല്‍കിയ അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here