Advertisement

കര്‍ഷക പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും; ഭാഗികമായ് പലിശ എഴുതിത്തളളുന്നതും പരിഗണനയില്‍

January 30, 2019
Google News 1 minute Read
uttar pradesh farmers at the verge of suicide

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നത്തെ മന്ത്രി സഭാ യോഗം ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. കര്‍ഷകര്‍ക്കു നേരിട്ടു സഹായധനം വിതരണം ചെയ്യുക, കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്കു പലിശ ഒഴിവാക്കുക, വിളകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് പ്രീമിയം ഒഴിവാക്കുകയോ ഒരു രൂപ മാത്രം ഇടാക്കുകയോ ചെയ്യുക, മിനിമം താങ്ങുവില കര്‍ഷകനു നേരിട്ടു പണമായി നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാകും പ്രഖ്യാപിയ്ക്കുക. ഭാഗികമായ് പലിശ എഴുതിത്തള്ളുന്നതും പരിഗണനയിലുണ്ട്.

Read More:ബജറ്റ്; ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പണം നീക്കി വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

അതേസമയം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. ബജറ്റ് സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ലോകസഭാ സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. ബജറ്റ് സമ്മേളനം സമാധാനപരം ആയി പൂര്‍ത്തിയാക്കാന്‍ സമ്മേളനത്തില്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ സഹായം തേടും. പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനമാണ്് നാളെ ആരംഭിക്കുക. രാജ്യസഭ ചെയര്‍മാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം നാളെ രാവിലെ നടക്കും. ഫെബ്രുവരി ഒന്നിനാണ് ഇടക്കാല ബജറ്റ് പിയൂഷ് ഗോയല്‍ അവതരിപ്പിയ്ക്കുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here