‘വെടിയേറ്റ് വീഴുമ്പോള്‍ ഗാന്ധിജി ഹേ റാം എന്ന് പറഞ്ഞിരുന്നില്ല’: വെങ്കിട കല്യാണം

വെടിയേറ്റ് വീഴുമ്പോൾ ഗാന്ധിജി ‘ഹേ റാം’ എന്ന് പറഞ്ഞിരുന്നില്ലെന്ന് ഗാന്ധിയുടെ സന്തത സഹചാരിയും സെക്രട്ടറിയുമായിരുന്ന വി. കല്യാണം (വെങ്കിട കല്യാണം). ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്ന താനത് കേട്ടിട്ടില്ല
എന്നും മറ്റുള്ളവർ വ്യാഖ്യാനിച്ചെഴുതിയതാണെന്നും വി. കല്യാണം ട്വന്റിഫോറിന്റെ ‘360’ യില്‍ പറഞ്ഞു. നെഹ്‌റുവിന് പകരം സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആയിരുന്നു പ്രധാനമന്ത്രിയാക്കാൻ ആഗ്രഹിച്ചിരുന്നത് എന്നും കല്യാണം വെളിപ്പെടുത്തി.
ഗാന്ധിജിയുടെ മരണസമയത്ത് കൂടെയുണ്ടായിരുന്ന വി. കല്യാണം വെളിപ്പെടുത്തുന്നത് ഇങ്ങനെ: “ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയാകാൻ ഗാന്ധി താൽപര്യപ്പെട്ടിരുന്നില്ല. സർദാർ പട്ടേൽ പ്രധാനമന്ത്രിയാകണമെന്നതായിരുന്നു ഗാന്ധിയുടെ മനസിൽ. ഇന്ത്യയെ അഴിമതിയിൽ മുക്കിയത് കോൺഗ്രസ് ഭരണമാണ്. നെഹ്‌റു തൊട്ട് മൻമോഹൻ സിംഗ് വരെയുള്ള പ്രധാന മന്ത്രിമാർ ഇതിനു ഉത്തരവാദികളാണ്. നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് തട്ടിപ്പാണെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തില്ലെന്നും” ‘360’ യില്‍ കല്യാണം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here