സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയവരാണ് ബിജെപിയും ആര്‍എസ്എസ്സും; ആഞ്ഞടിച്ച് ഖര്‍ഗെ

ചരിത്രം പഠിക്കാതെ പ്രധാനമന്ത്രിയും അമിതാഷായും അംബേദ്കറെയും ഗാന്ധിയേയും അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗര്‍ഗെ. ഭരണഘടനെയെ തകര്‍ക്കുകയാണ് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ലക്ഷ്യമെന്ന് അദ്ദേഹം ആഞ്ഞിച്ചു. സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയവരാണ് ഇക്കൂട്ടരെന്നും ഖര്‍ഗെ പറഞ്ഞു. (Mallikarjun Kharge unveils Mahatma Gandhi statue and slams BJP)
ദളിതരുടെയും പിന്നോക്കകാരുടെയും മിശിഹയാണ് അംബേദ്കറെന്ന് അഭിപ്രായപ്പെട്ട പ്രിയങ്കാ ഗാന്ധി എംപി, സത്യത്തിനായി പൊരുതുന്ന രാഹുല്‍ ഗാന്ധിയെ ബിജെപ്പിക്ക് ഭയമാണെന്നും പരിഹസിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാലിയോടനുബന്ധിച്ച് ബലഗാവിയില്‍ മഹാത്മാ ഗാന്ധിയുടെ പുതിയ പ്രതിമയും അനാച്ഛാദനം ചെയ്തു.
Read Also: ഓഹരി വിപണിയില്‍ കനത്ത ഇടിവ്; നിഷേപകര്‍ക്ക് 7.48 ലക്ഷം കോടി രൂപ നഷ്ടമായി
മഹാത്മാഗാന്ധി രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചപ്പോള്‍, ജവഹര്‍ലാല്‍ നെഹ്റുവും ഡോ.ബി.ആര്‍. അംബേദ്കറും ഭരണഘടനാ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചുവെന്നും ഈ മൂല്യങ്ങളെ സംരക്ഷിക്കേണ്ടത് എല്ലാ ഇന്ത്യന്‍ പൗരന്മാരുടേയും കടമയാണെന്നും ഖര്‍ഗെ ഓര്‍മിപ്പിച്ചു. രാഷ്ട്രപിതാവ് ഒരു കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഏക സ്ഥലമെന്ന നിലയില്‍ ബെലഗാവിയില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത് ഗാന്ധിയുടെ ഓര്‍മകളെ കൂടുതല്‍ ഉജ്ജ്വലമാക്കുന്നതായി മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Story Highlights : Mallikarjun Kharge unveils Mahatma Gandhi statue and slams BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here