വീണ്ടും വീണ്ടും തോല്‍വി; കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഡൽഹി ഡൈനാമോസിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽവി. ഡൽഹിക്കായി ജെനി സൂവൽറൂണും മിഖേലും ഗോളുകൾ നേടി .കളിയുടെ അവസാന മിനിറ്റിൽ കേരളാ താരം ലാൽലുവാത്താരാ റെഡ് കാർഡ് കണ്ട് പുറത്തായി . ഈ തോൽവിയോടെ 9ാം സ്ഥാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്‍സ് പിൻതള്ളപെട്ടു.
പുതിയ പരിശീലകന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങുന്ന രണ്ടാം തോല്‍വിയാണിത്. 28ാം മിനുട്ടിലാണ് ജിയാനി സുവിലൂണ്‍ ഡല്‍ഹിക്കായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. കളിയുടെ അധിക സമയത്താണ് രണ്ടാം ഗോള്‍ നേടുന്നത്. ചങ്തെയെ ഫൗള്‍ ചെയ്തതിന് ലാല്‍റുത്താരയ്ക്ക് ചുവപ്പുകാര്‍ഡും ഹല്‍ഹിക്കനുകൂലമായി പെനാല്‍റ്റിയും ലഭിച്ചു. ഈ അവസരം റെനെ മിഹേലിച്ച് ലക്ഷ്യം കാണിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here