Advertisement

ശബരിമലയ്ക്ക് പ്രത്യേക പരിഗണന ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

January 31, 2019
0 minutes Read

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് വരുമാനത്തില്‍ നഷ്ടമുണ്ടായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ കൈവിടില്ലെന്ന് പ്രഖ്യാപിച്ച് തോമസ് ഐസക്. ശബരിമലയ്ക്കായി ബജറ്റില്‍ 739 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായും  തിരുവിതാംകൂര്‍ ദേവസ്വം   ബോര്‍ഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.  കൊച്ചി,മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 35 കോടിയും അനുവദിച്ചിട്ടുണ്ട്.
ശബരിമല ബേസ് ക്യാമ്പായ നിലയ്ക്കിലും മറ്റ് ഇടത്താവളങ്ങളിലും ആധുനിക സൗകര്യങ്ങളൊരുക്കുന്നതിനായി കിഫ്ബി 147.75 കോടി രൂപ വകയിരുത്തി.

പമ്പയില്‍ 10 ദശലക്ഷം ലിറ്റര്‍ സംസ്‌ക്കരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനായി 40 കോടി രൂപയും നിലയ്ക്കലില്‍ വാഹനപാര്‍ക്കിങ് സൗകര്യത്തിനായി 5 കോടി രൂപയും നിലയ്ക്കലില്‍ വിരിപ്പന്തല്‍ സൗകര്യമൊരുക്കുന്നതിന് 34 കോടി രൂപ, എരുമേലി ഇടത്താവളം 20 കോടി, കീഴില്ലം ഇടത്താവളം 19 കോടി , റാന്നിയില്‍ വാഹനപാര്‍ക്കിങ് സൗകര്യത്തിന് 5 കോടി, ശബരിമല റോഡ് വികസനത്തിന് 200 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.

ശബരിമലയിലെ നടവരവ് കുറഞ്ഞത് ദേവസ്വത്തിനു കീഴിലെ ക്ഷേത്രങ്ങളെ ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ശബരിമലയില്‍ തിരുപ്പതി മാതൃകയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top