Advertisement

ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി സൗദി കിരീടാവകാശി

January 31, 2019
0 minutes Read
mohammed bin salman

ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിൻറ്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോർട്ട്.  ഇന്ത്യയടക്കമുള്ള വിവിധ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള നിക്ഷേപ സഹകരണ ബന്ധം ഊഷ്മളമാക്കുന്നതിൻറ്റെ ഭാഗമായാണ് കിരീടാവകാശിയുടെ സന്ദർശനമെന്നാണ് റിപോർട്ടുകൾ . സന്ദര്‍ശന തിയ്യതിയും ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യ, പാകിസ്താന്‍, ചൈന, ജപ്പാന്‍ തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് കിരീടാവകാശിയുടെ യാത്ര. യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സൗദി നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയിലെയും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ നയതന്ത്ര കേന്ദ്രങ്ങളെയും ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ . ഇത് പ്രകാരം ഇന്ത്യ, പാകിസ്താന്‍, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഫെബ്രുവരിയില്‍ സന്ദര്‍ശനമുണ്ടാകും.

ജൂണില്‍ ജപ്പാനില്‍ വെച്ച് നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് കിരീടവകാശിയുടെ സന്ദര്‍ശനം. ലോകത്ത് സൗദിയുടെ എണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇന്ത്യയും ചൈനയുമാണ്. എന്നാല്‍ ഇന്ത്യയും സൗദിയും തമ്മില്‍ താരതമ്യേന നിക്ഷേപങ്ങള്‍ കുറവാണ്. ഇത് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നവമ്പറില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ഊര്‍ജം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ, കാര്‍ഷികം എന്നീ മേഖലകളില്‍ സഹകരണത്തിന് ഇരു കൂട്ടരും ധാരണയിലെത്തിയിരുന്നു . ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനവും സന്ദര്‍ശനം വേളയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top