ഉപയോഗിച്ച പാഡ് പൊതിഞ്ഞ് വീട്ടില്‍ കൊണ്ട് പോകുകയാണ്; അധ്യാപികയുടെ പോസ്റ്റ്

സ്ത്രീ സുരക്ഷയെ കുറിച് നാം വാചാലരാകാറുണ്ട് പക്ഷേ എന്ത് സുരക്ഷയാണ് നൽകുന്നത് ചോദ്യം എല്‍പി സ്ക്കൂള്‍ അധ്യാപിക നിഷ സലീമിന്റേതാണ് കേരളത്തിലെ ഏതെങ്കിലും സർക്കാർ ഓഫീസിൽ പാഡ് ഡിസ്പോസ് ചെയ്യാൻ വേണ്ട സംവിധാനം ടോയ്ലറ്റിന് ഒപ്പം ഉണ്ടോ ? ജീവനക്കാരിൽ നാലില്‍ മൂന്ന് പേരും വനിതകളല്ലേ എന്നും നിഷ ചോദിക്കുന്നു. 3മണിക്കൂർ കഴിയുമ്പോൾ പാഡ് ചേഞ്ച് ചെയ്യണമെന്നും അല്ലെങ്കിൽ സെർവിക്കൽ ക്യാൻസർ പോലുള്ള രോഗങ്ങൾ വരുമെന്നും സ്ക്കൂളില്‍ ബോധവത്കരിക്കുന്നവരെങ്കിലും അതിനുള്ള സംവിധാനം സ്ക്കൂളില്‍ ഒരുക്കണമെന്നും നിഷ പറയുന്നു. സഹപ്രവര്‍ത്തക ഉപയോഗിച്ച പാഡ് പൊതിഞ്ഞ് ബാഗിനടുത്ത് വയ്ക്കുകയും വീട്ടിലെത്തിയപ്പോള്‍ അതെടുത്തില്ലല്ലോ എന്നോര്‍ത്ത് തിരികെ സ്ക്കൂളില്‍ വന്ന് അത് എടുത്ത് കൊണ്ട് പോകേണ്ടതായി വന്ന അവസ്ഥയില്‍ നിന്നാണ് നിഷയുടെ പോസ്റ്റിന്റെ ഉത്ഭവം. പാഡ് ഡിസ്പോസിങ് സംവിധാനം എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകിച്ചും സ്കൂളുകളില്‍ നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് നിഷയുടെ അഭ്യര്‍ത്ഥന
നിഷയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
#arppoarthavam സീസൺ ആയത് കൊണ്ടല്ല പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ കുറിപ്പ് . ഇന്ന് എന്റെ സഹപ്രവർത്തകയ്ക്ക് ഉണ്ടായ ബുദ്ധിമുട്ട് നാളെ എനിക്കും നിങ്ങൾക്കും ഉണ്ടാകാം . ആർത്തവം മിക്ക സ്ത്രീകളിലും അപ്രതീക്ഷിതവും നിയന്ത്രണാതീതവും ആയി ഒരിക്കൽ എങ്കിൽ ഉണ്ടാവും .പറഞ്ഞു വരുന്നത് കേരളത്തിലെ ഏതെങ്കിലും സർക്കാർ ഓഫീസിൽ പാഡ് ഡിസ്പോസ് ചെയ്യാൻ വേണ്ട സംവിധാനം ടോയ്ലറ്റിണ് ഒപ്പം ഉണ്ടോ ? ജീവനക്കാരിൽ 4ൽ 3 ഉം വനിതകളല്ലേ .? അപ്പോൾ പിന്നെ സ്കൂളുകളുടെ കാര്യം പറയാനുണ്ടോ ?ഞാൻ ഒരു L പി സ്കൂൾ അദ്ധ്യാപികയാണ് . 9 വയസ്സ് മുതൽ ആർത്തവം തുടങ്ങാറുണ്ട് . അത്രയും ചെറിയൊരു കുട്ടിക്ക് യൂസ് ചെയ്ത പാഡ് ഡിസ്പോസ് ചെയ്യാൻ എന്ത് സംവിധാനമാണ് നമ്മുടെ സ്കൂളിൽ ഉള്ളത് . സ്ത്രീ സുരക്ഷയെ കുറിച് nam വാചാലരാകാറുണ്ട് .pakshe എന്ത് സുരക്ഷയാണ് നൽകുന്നത് . വർഷത്തിൽ ഒരിക്കലോ മറ്റോ ആരോഗ്യ പ്രവർത്തകരുടെ ക്ലാസ്സ് ഉണ്ടല്ലോ . അതിൽ എല്ലാ കൊല്ലവും പറയാറുണ്ട് പാഡ് 3മണിക്കൂർ കഴിയുമ്പോൾ ചേഞ്ച് ചെയ്യണം എന്ന് അല്ലെങ്കിൽ സെർവിക്കൽ ക്യാൻസർ പോലുള്ള രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു എന്ന് . ഓരോ 3 manikkurilum മാറ്റുന്ന പാഡ് ഞങ്ങൾ എന്ത് ചെയ്യണം സർ ?പൊതിഞ് വീട്ടിൽ കൊണ്ട് വന്നു ഡിസ്പോസ് ചെയ്യേണ്ടേ ദുർവിധി ആണുള്ളത് . പൊതിഞ്ഞു ബാഗിന് അടുത്തു വെച്ച എന്റെ സുഹൃത് വീട്ടിൽ ചെന്നപ്പോഴാണ് അത് എടുത്തില്ലല്ലോ എന്നോർത്തത് .ആ വേദനയിലും അവൾ തിരിച്ചു വന്നത് എടുത്ത് വീട്ടിലേക്ക് പോയി . പൊതുവെ സമ്മർദം കൂടുന്ന ഈ ദിവസങ്ങളിൽ എത്ര സ്‌ട്രെയിൻ അവൾ അനുഭവിച്ചിട്ടുണ്ടാകും ? ഇന്നത്തെ സ്റ്റാഫ് മീറ്റിംഗ് ൽ ഒരു പരിഹാര മാർഗം ആരായാനുള്ള നടപടികൾ ഹെഡ് ഉറപ്പ് തന്നു .പക്ഷേ പരിഹാരം ഒരിടത്തു മാത്രം മതിയോ .നമ്മുട പെൺകുട്ടികൾ ആരോഗ്യത്തോടെ വളരട്ടെ . ഞാൻ അവരിൽ ഒരാളായി ചോദിക്കുകയാണ് ഒരു ഡിസ്പോസിങ് സംവിധാനം എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകിച്ചും സ്കൂളിൽ നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കൂ പ്ളീസ് .അത് കഴിഞ്ഞു നമുക്കു ആർപ്പ് വിളിക്കാം ..genuine need enn തോന്നിയെങ്കിൽ onn share cheyyu .കാണേണ്ടവരുടെ മുന്നിൽ എത്തിക്കൂ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here