വരന്റെ പിതാവ് മദ്യപിച്ച് പന്തലില്‍, വധു വിവാഹത്തില്‍ നിന്ന് പിന്മാറി

വരന്റെ അച്ഛന്‍ വിവാഹ പന്തലില്‍ മദ്യപിച്ച് എത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ബിന്നാവ ഗ്രാമത്തിലാണ് സംഭവം. അവിനാഷ് എന്ന യുവാവുമൊത്തുള്ള വിവാഹത്തില്‍ നിന്നും വിജയ് കുമാര്‍ ശ്രീവാസ്തവയുടെ മകള്‍ കുശ്ബുവാണ് പിന്മാറിയത്. അവിനാഷിന്റെ പിതാവ് സുരേഷ് ശ്രീവാസ്തവയാണ് മദ്യപിച്ച് ലക്കില്ലാതെ വിവാഹ പന്തലിൽ എത്തിയത്. വിവാഹ ഒരുക്കങ്ങൾ ശരിയായ രീതിയില്‍ നടത്തിയില്ലെന്ന് ആരോപിച്ച് ഇയാള്‍ പ്രശ്നമുണ്ടാക്കിയതോടെ കലഹമായി. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റമായി. ഇതറഞ്ഞതോടെയാണ് വധു ഖുശ്ബു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഖുശ്ബുവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
പിന്നീട് സംഭവം ഗ്രാമ കമ്മിറ്റിയിൽ വെയ്ക്കുകയും ചെയ്തു. ഇവിടെ വെച്ച് വിവാഹ ഒരുക്കങ്ങൾക്കായി ചെലവായ മുഴുവൻ തുകയും വരന്റെ കുടുംബം നൽകണമെന്ന് കുശ്ബുവിന്റെ വീട്ടുകാർ അറിയിച്ചു. അവരുടെ ആവശ്യം അവിനാഷിന്റെ വീട്ടുകാർ അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here