കേന്ദ്രബജറ്റ് കര്‍ഷകരെ അപമാനിക്കുന്നതെന്ന് രാഹുല്‍ഗാന്ധി

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഭരണത്തില്‍ ജീവിതം തകര്‍ന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ പ്രതിദിനം 17 രൂപ നല്‍കുമെന്ന പ്രഖ്യാപനം അവരെ അപമാനിക്കലാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറയുമ്പോള്‍ ഒരു ദിവസം 17 രൂപ മാത്രമാണ് അവര്‍ക്കു ലഭിക്കുക. ഇത് കര്‍ഷകരുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന നടപടിയാണെന്നും ട്വിറ്റര്‍ പേജിലൂടെ രാഹുല്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യം കണക്കാക്കി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വീതം നിക്ഷേപിക്കുമെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍ ഇന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതേ സമയം ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രംഗത്തെത്തി. മെയ് മാസം വരെ മാത്രം കാലാവധിയുള്ള മോദി സര്‍ക്കാരിന് ഈ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കാനാകില്ലെന്ന് ഖാര്‍ഗെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here