Advertisement

‘നാടന്‍ ചായ’ കുടിക്കുന്ന ചിത്രവുമായി ശശി തരൂര്‍; തരൂരിന് മേടത്തില്‍ തിരിയുമെന്ന് കെ.സുരേന്ദ്രന്‍

February 1, 2019
1 minute Read

തട്ടുകടയില്‍ നിന്നും ചായകുടിക്കുന്ന ചിത്രം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ശശി തരൂര്‍ എം.പി.യ്‌ക്കെതിരെയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ നിറയുന്നത്. തിരുവനന്തപുരത്ത് റോഡരികിലെ തട്ടുകടയില്‍ നിന്നും ചായ കുടിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇലക്ഷന്‍ അടുത്തതോടെയാണ് തരൂര്‍ നാടന്‍ ചായ കുടിക്കാനിറങ്ങിയിരിക്കുന്നതെന്ന തരത്തില്‍ ട്രോളുകളും പിന്നാലെത്തി.

സാധാരണ കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്ന തരൂര്‍ ഇത്തവണ ഉപയോഗിച്ചത് നാടന്‍ ഇംഗ്ലീഷ് ആണെന്നുമാണ് ട്രോളന്‍മാരുടെ കണ്ടെത്തല്‍. അതേ സമയം  തരൂരിന്റെ ഫോട്ടോയ്‌ക്കെതിരെ  വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി.

ചില ചിത്രങ്ങള്‍ കൊണ്ട് ഉദേശിക്കുന്നതിന്റെ വിപരീതഫലമാണുണ്ടാക്കുകയെന്ന് പി.ആര്‍. ഏജന്‍സികള്‍ക്ക് മനസ്സിലാവില്ലെന്നും ഈ ചായാചിത്രം തിരുവനന്തപുരത്തുകാരെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന് മേടത്തില്‍ തരൂരിന് തിരിയുമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അതേ സമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ശശി തരൂരിനെതിരെ കെ.സുരേന്ദ്രന്‍ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നവരുടെ പട്ടികയില്‍ കെ.സുരേന്ദ്രന്‍ മുന്‍നിരയിലുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top