സര്‍ക്കാറിന്റെ മദ്യനയത്തിന് എതിരെ കെസിബിസി

kcbc against women wall

മദ്യവിരുദ്ധ കേരളം നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമാക്കണമെന്നും കെസിബിസി. മാർച്ച് 10ന് കത്തോലിക്ക സഭയിൽ മദ്യവിരുദ്ധ ഞായർ ആചരിക്കാൻ ആവശ്യപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം. മദ്യലഭ്യത കുറക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നാണ് വിമർശനം. തെരഞ്ഞെടുപ്പ് പത്രികയില്‍ മദ്യവര്‍ജ്ജനം പൊതു നയമായി സ്വീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ വിപുലമായ ജനകീയ ബോധവത്കരണ സമിതികള്‍ രൂപീകരിക്കുമെന്നും, മദ്യവിരുദ്ധ സമിതികളോട് ചേര്‍ന്ന് നിന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രകടന പത്രികയില്‍ ഉണ്ടായിരുന്നത്. മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയമെന്ന് ആവര്‍ത്തിക്കുമ്പോഴും മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തത് മദ്യവര്‍ജ്ജന നയത്തെ നിര്‍വീര്യമാക്കുകയാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണ്ട് മദ്യശാലകള്‍ തുടങ്ങിയത് തന്ന പ്രകടന പത്രികയ്ക്ക് എതിരായ കാര്യമാണ്.തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാർ നടപ്പിലാക്കാൻ തയ്യാറാവാണം. ബെവ്കോ- കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റ് അടച്ചു പൂട്ടാനുള്ള തീരുമാനം അട്ടിമറിയ്ക്കപ്പെട്ടു. എക്സൈസ് -പോലീസ്-ഫോറസ്റ്റ്-റവന്യൂ സംവിധാനങ്ങളെ ഇതിനെതിരെ ഫലപ്രദമായി ഉപയോഗിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. മദ്യവിമുക്ത കേരളം നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമാകണമെന്നും സര്‍ക്കുലറില്‍ ആവശ്യമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top