Advertisement

സൗദിയിലെ ജിസാനിൽ നിന്നും ഫറസാൻ ദ്വീപിലേക്ക് കടലിലൂടെ ഒരു യാത്ര; ആഡംബര യാത്ര പൂർണമായും സൗജന്യം

February 2, 2019
Google News 0 minutes Read

സൗദിയിലെ ജിസാനില്‍ നിന്നും ഫറസാന്‍ ദ്വീപിലേക്കുള്ള കടല്‍ യാത്ര വിനോദ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ അനുഭവമാണ്. ആഡംബര ഫെറി സർവ്വീസിലെ യാത്ര പൂർണമായും
സൗജന്യമാണ്.

സൗദിയുടെ ഭാഗമായ ഫറസാന്‍ ദ്വീപിനെ കരയുമായി ബന്ധപ്പിക്കുന്നത് പ്രധാനമായും ഈ ഫെറി സർവ്വീസ് ആണ്. ജിസാന്‍ പോർട്ടിൽ നിന്ന് ഫറസാന്‍ ദ്വീപിലെക്കും തിരിച്ചും സാധാരണ ദിവസങ്ങളില്‍ രണ്ട് സർവ്വീസുകള്‍ ആണ് ഉള്ളത്. രാവിലെ ആറു മണിക്കും വൈകുന്നേരം മൂന്നരയ്ക്കുമാണ് ജിസാനില്‍ നിന്നുള്ള സർവ്വീസുകള്‍. വ്യാഴം, ശനി ദിവസങ്ങളില്‍ മൂന്നു സർവ്വീസുകള്‍ ഉണ്ട്. അറുനൂറ്റിയമ്പത് പേര്ക്ക് യാത്ര ചെയ്യാം. യാത്ര പൂര്ണുമായും സൌജന്യമാണ്. സൗജന്യമായി അറുപത്തിരണ്ടു വാഹനങ്ങളെയും ഫെറിയില്‍ കയറ്റാം. അത്യാധുനിക സൌകര്യങ്ങളോട് കൂടിയ സർവ്വീസ് . റസ്റ്റോറനറും, പ്രാര്ഥണനാ മുറിയും, ബാത്ത്റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. പുറംകടലിലെ കാഴ്ചകള്‍ കണ്ടാസ്വദിച്ച് ഒരു മണിക്കൂറോളം നീളുന്ന യാത്ര.

അമ്പത് കിലോമീറ്റര്‍ ആണ് ജിസാന്‍ പോർട്ടില്‍ നിന്നും ഫറസാന്‍ ദ്വീപിലേക്കുള്ള ദൂരം. മക്ന മറൈന്‍ കമ്പനിയാണ് ഫെറി സർവ്വീസ് നടത്തുന്നത്. യാത്രക്കാർക്ക് ഓൺലൈൻ വഴിയും, ജിസാനിലെ ഓഫീസ് വഴിയും ബുക്ക്‌ ചെയ്യാം. 2006 ലാണ് അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഫെറി സർവ്വീസ് ആരംഭിച്ചത്. ഫെറി സർവ്വീസിനു പുറമേ ചെറിയ ബോട്ട് സർവ്വീസുകളും ദ്വീപിലെക്കുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here