വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക ജില്ലാ കമ്മറ്റി ചര്‍ച്ചകള്‍ക്ക് ശേഷം: ചെന്നിത്തല

വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക ജില്ല കോണ്‍ഗ്രസ് കമ്മറ്റി ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെപിസിസി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞടുത്ത് അറിയിക്കുന്ന സാഹചര്യം ഇത്തവണ ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില്‍ മത്സരിക്കാന്‍ മുന്‍ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെ നേതാക്കളുടെ വലിയ നിര തന്നെ തയ്യാറെടുക്കുന്നതായാണ് വിവരം. ഇതിനിടെയാണ് സീറ്റ്‌മോഹികളെ നിരാശപ്പെടുത്തിക്കൊണ്ടുളള രമേശ് ചെന്നിത്തലയുടെ പ്രസ്താവന.
Read More: കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മനയം; ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല
ഇത്തവണ ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നയാളെ മാത്രമേ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കു. രാഹുല്‍ഗാന്ധി നേരിട്ട് തീരുമാനമെടുക്കുന്ന സ്ഥിതി ഇത്തവണയുണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന് ഡിസിസി നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു. വിജയസാധ്യത ഏറെയുളള ഉറച്ച സീറ്റെന്ന പ്രലോഭനമാണ് നേതാക്കളെ ചുരം കയറാന്‍ പ്രേരിപ്പിക്കുന്നത്. 20ന് മുന്‍പായി ജില്ലാ കമ്മറ്റികളുടെ താത്പര്യം അറിയിക്കാനാണ് കെപിസിസി നിര്‍ദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here