Advertisement

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സങ്കടയാത്ര ഇന്ന്

February 3, 2019
1 minute Read
endosulfan

തിരുവനന്തപുരത്ത് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തും. രാപ്പകല്‍ സമരത്തിലേക്ക് നീങ്ങാനും ആലോചനയുണ്ട്. സമരത്തിന് ഐക്യദാര്‍ഡ്യവുമായി സാമൂഹിക പ്രവര്‍ത്തക ദയാഭായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുകയാണ്. എട്ടു കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും അടക്കം മുപ്പതംഗ സംഘമാണ് സമരം നടത്തുന്നത്.

Read Moreകുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം എന്തിനെന്ന് അറിയില്ല; എന്‍ഡോസള്‍ഫാന്‍ സമരത്തെ തള്ളി ആരോഗ്യമന്ത്രി

സര്‍ക്കാര്‍ കമ്പനിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നും ആവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം തുടരുമെന്നുമുള്ള ശക്തമായ നിലപാടിലാണ് സമരക്കാര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top