Advertisement

കഴുത്തില്‍ പ്ലക്കാര്‍ഡുമായി തെരുവിലലഞ്ഞ മുന്‍ സൈനികന് സഹായവുമായി ഗംഭീര്‍; താരത്തിന് അഭിനന്ദനപ്രവാഹം

February 3, 2019
6 minutes Read

ഡല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞ് യാചിച്ച മുന്‍ സൈനികന് സഹായമേകി ഗൗതം ഗംഭീര്‍. പീതാംബരന്‍ എന്ന മുന്‍ പട്ടാളക്കാരനാണ് ഗംഭീര്‍ സഹായഹസ്തം നീട്ടിയത്. അപകടത്തെ തുടര്‍ന്ന് അവശനിലയിലായ പീതാംബരന്‍ കഴുത്തില്‍ ഒരു പ്ലക്കാര്‍ഡും തൂക്കിയാണ് യാചിക്കാനിറങ്ങിയിരുന്നത്. ട്വിറ്റലിലൂടെയാണ് ഗംഭീര്‍ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. താരത്തിന്റെ ഈ കാരുണ്യപ്രവര്‍ത്തിയ്ക്ക് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനവുമായെത്തിയത്.

കോനൗട്ട് പ്രദേശത്ത് നിന്നാണ് പീതാംബരനെ ഗംഭീര്‍ ആദ്യം കണ്ടത്. ‘എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഈ അടുത്ത് എനിക്കൊരു അപകടം സംഭവിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്ക് പണം ആവശ്യമാണ്, സഹായിക്കണം’ എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു എന്നതിന് തെളിവായി കഴുത്തില്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു.

പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായി കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് അണിഞ്ഞാണ് പീതാംബരന്‍ നിന്നിരുന്നത്. അദ്ദേഹത്തിന്റെ ചിത്രം സഹിതമായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. പ്രതിരോധമന്ത്രി, പ്രതിരോധ മന്ത്രാലയ വക്താവ്, പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു. പീതാംബരന് ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ പരിഗണനയോ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്.

Read More:ബൈ ബൈ ഗൗതി’; ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മണിക്കൂറുകള്‍ക്കകം വിഷയത്തില്‍ പ്രതികരിച്ച് അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. നിങ്ങള്‍ പങ്കുവെച്ച ആശങ്കയെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും. അദികാരികളുടെ ഭാഗത്തു നിന്നുമുള്ള ഉത്തരവാദിത്വം എത്രയും വേഗം നടപ്പിലാക്കുമെന്ന്ഉ റപ്പുതരുന്നതായും പ്രതിരോധ മന്ത്രാലയ വക്താവ് ഗംഭീറിനെ അറിയിച്ചു. 1965 മുതല്‍ 1971 വരെ ഏഴ് വര്‍ഷമാണ് പീതാംബരന്‍ സൈനികനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1967ലെ ഇന്ത്യപാകിസ്ഥാന്‍ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top