രവി പൂജാരി; കേരള പോലീസ് ഇന്റര്‍പോളിന് കത്ത് നല്‍കി

രവി പൂജാരിയെ പിടികൂടിയോ എന്നതിന് സ്ഥിരീകരണം ആവശ്യപ്പെട്ട് കേരള പോലീസ് ഇന്റര്‍പോളിന് കത്ത് നല്‍കി. സിബിഐ മുഖേനയാണ് കത്ത് നല്‍കിയത്. ഇന്റര്‍പോളിന് ഇത് സംബന്ധിച്ച് കേരള പോലീസ് രണ്ടാം തവണയാണ് സമീപിക്കുന്നത്. . അഞ്ച് ദിവസത്തിനുള്ളിൽ രവി പൂജാരിയെ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കർണ്ണാടക പോലീസ് കൊച്ചി പോലീസിനെ അറിയിച്ചത്. രവി പൂജാരിയെ വിട്ട് നൽക്കാമെന്ന് സെനഗലും അറിയിച്ചിട്ടുണ്ട്.
അറുപതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് രവി പൂജാരി. ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് രവി പൂജാരി അറസ്റ്റിലാകുന്നത്. ബെംഗളൂരു പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പതിനഞ്ച് കൊല്ലമായി രാജ്യം വിട്ട് നില്‍ക്കുന്ന കുറ്റവാളിയാണ് രവി പൂജാരി. സിനിമാ താരങ്ങളെ അടക്കം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയാണിയാള്‍. കൊച്ചിയിൽ സിനിമാതാരം ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പാണ് രവി പൂജാരിയുടെ പേരില്‍ അവസാനം പുറത്ത് വന്ന കേസ്. ഓസ്ട്രേലിയയില്‍ നിന്നാണ് രവി പൂജാരി തന്റെ അധോലോക നീക്കങ്ങള്‍ നടത്തിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here