മാർപാപ്പ ഇന്ന് യുഎഇയിൽ

ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്ന് യുഎഇയിൽ. മൂന്ന് ദിവസം മാർപാപ്പ ദുബായില്‍ പര്യടനം നടത്തും.അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തിൽ പങ്കെടുക്കുന്നതിനാണു മാർപാപ്പയുടെ സന്ദർശം. മാർപാപ്പയെ സ്വീകരിക്കാൻ നഗരവും വിശ്വാസികളും ഒരുങ്ങികഴിഞ്ഞു. അറബ് രാജ്യം സന്ദർശിക്കുന്ന ആദ്യ കത്തോലിക്ക സഭാ തലവൻ ആണ് ഫ്രാൻസിസ് മാർപാപ്പ. ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്മദ് അൽ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. അൽ മുഷ്റിഫ് കൊട്ടാരത്തിലാണു മാർപാപ്പയുടെ താമസം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here