Advertisement

പീഡിതരായ ഭാരത മക്കള്‍ക്ക് വേണ്ടിയാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നത്; മോദി

February 3, 2019
0 minutes Read
modi

പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലേയും അഫഘാനിസ്ഥാനിലെയും പീഡിതരായ ഭാരത മക്കള്‍ക്ക് വേണ്ടിയാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുവില്‍ പൊതുറാലിയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദിവസം നീണ്ട് നില്‍ക്കുന്ന കശ്മീര്‍ സന്ദര്‍ശനത്തിനിടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സഖ്യകക്ഷികളില്‍ നിന്നുള്‍പ്പെടേ പ്രതിഷേധം ശക്തമാവുമ്പോഴും വിവാദമായ പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശം നല്‍കിയാണ് പ്രധാനമന്ത്രി ജമ്മുവിലെ റാലിയില്‍ സംസാരിച്ചത്. കഴിഞ്ഞ ദിവസം ബംഗാളില്‍ നടന്ന റാലിയിലും മോദി ബില്ലിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലേയും അഫ്ഘാനിസ്ഥാനലെയും പീഡിതരായ ഭാരതമക്കളെ സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ മാത്രമേ രംഗത്ത് വന്നുള്ളുവെന്ന് മോദി പറഞ്ഞു.

കാശ്മിരി പണ്ഡിറ്റുകളുടെ അഭിമാനവം അവകാശവും സംരക്ഷിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും എല്ലാം മറന്ന് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയുടെ ഇരകളായി സ്വന്തം വീടും നാടും ഉപേക്ഷിച്ച് കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഓടിപ്പോകേണ്ടി വന്നത് ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. അവന്തിപുരയിലും വിജയ്പൂറിലും എയിംസ് സെന്‍ററുകളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top