എൻഡോസൾഫാൻ രാഷ്ട്രീയവൽക്കരിച്ചത് സിപിഎം, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്; മുല്ലപ്പള്ളി

എൻഡോസൾഫാൻ വിഷയം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയവൽക്കരിച്ചത് സിപിഎം ആണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഉമ്മൻചാണ്ടി സർക്കാർ ദുരിതബാധിതർക്കായി പല സഹായങ്ങളും ചെയ്തു. ഈ ഗവൺമെൻറ് ഒന്നും ചെയ്തില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടേത് ക്രൂരമായ പദപ്രയോഗമാണ്. എൻഡോസൾഫാൻ ദുരിത ബാധിതരെ പ്രദർശനവസ്തുവാക്കിയത് മന്ത്രിയും കൂട്ടരുമാണെന്നും അദ്ദേഹം ആരോപിച്ചു.
ഘടകകക്ഷികളുമായി ദൃഢബന്ധമാണുള്ളതെന്നും സീറ്റ് നിർണയത്തിൽ അസ്വാരസ്യം ഉണ്ടാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുസ്ലിംലീഗുമായി ആത്മബന്ധം സൂക്ഷിക്കുന്നുണ്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ മാത്രമായിരിക്കും ഉണ്ടാകുക. കൂടുതൽ പ്രതീക്ഷിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം. വടകര യുഡിഎഫ് തന്നെ വിജയിക്കും. താൻ മത്സര രംഗത്ത് ഇല്ലെങ്കിലും, മത്സരിക്കുന്നവരുടെ പകുതി താനായിരിക്കുമെന്നും മുല്ലപ്പള്ളി 24 നോട് പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here