Advertisement

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പി ജെ ജോസഫ്

February 3, 2019
Google News 0 minutes Read
PJ Joseph MLA

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കിയപ്പോള്‍ ജയിച്ച ചരിത്രമുണ്ട്. ഉഭയകക്ഷി ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസിന് ഒരു സീറ്റു കൂടിവേണമെന്ന ആവശ്യം പി ജെ ജോസഫ് ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി ജോസഫ് മാധ്യമങ്ങളെ കണ്ടിരുന്നു. ഇടുക്കിയും ചാലക്കുടിയും ഏതെങ്കിലും ഒരു സീറ്റ് നല്‍കണമെന്നാണ് ജോസഫിന്റെ ആവശ്യം. ഇത് രണ്ടും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടാം സീറ്റ് എന്ന ആവശ്യം ജോസഫ് മുന്നോട്ട് വെച്ചതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും ഇതേ ആവശ്യം ഉന്നയിച്ചു. രണ്ടാം സീറ്റെന്ന ആവശ്യം തന്റേതല്ലെന്നും പാര്‍ട്ടിയുടേതാണെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം പി ജെ ജോസഫിന്റേതാണെന്നും ചെയര്‍മാന്‍ കെ എം മാണിക്ക് അത്തരത്തില്‍ ഒരു താല്‍പര്യം ഉണ്ടായിരുന്നില്ല എന്ന രീതിയില്‍ വാര്‍ത്തയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്നും വിട്ട് ഒറ്റയ്ക്ക് മത്സരിക്കാനാണ് പി ജെ ജോസഫ് ഉദ്ദേശിക്കുന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here